Post Category
കൗണ്‍സിലര്‍ നിയമനം
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരത്തോടുകൂടി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കും മറ്റു ക്ഷേമ സ്ഥാപനങ്ങള്‍ക്കും സേവനം ലഭ്യമാക്കുന്നതിന് സാമൂഹ്യനീതിവകുപ്പ് കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്യൂ (മെഡിക്കല്‍ ആന്‍റ് സൈക്യാട്രിക്)/ എം.എ/എംഎസ്സി (സൈക്കോളജി)യും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പട്ടികവര്‍ഗ്ഗ, മലയോര മേഖലയില്‍ താമസിക്കുന്നവരില്‍ ഡിഗ്രിയും 20 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 25 വയസ്സിനു മുകളില്‍.
വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 13നകം അപേക്ഷിക്കണം. വിലാസം- ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തിരുനക്കര, കോട്ടയം, ഫോണ്‍: 0481 2563980
date
- Log in to post comments