Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 പ്രൊബേഷന്‍ സംവിധാനത്തിന്‍റെ ഭാഗമായുളള ധനസഹായ പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ്  അപേക്ഷ ക്ഷണിച്ചു. നല്ല നടത്തിപ്പിന് വിടുതല്‍ ചെയ്യപ്പെട്ടവര്‍, ജയില്‍മോചിതരായ മുന്‍കുറ്റവാളികള്‍, ദീര്‍ഘകാലമായി ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ നിര്‍ധനരായ ആശ്രിതര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും തടവുകാരുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും കിടപ്പിലായവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസത്തിനുമാണ് ധനസഹായം നല്‍കുന്നത്. അപേക്ഷ ഫോറവും വിശദവിവരങ്ങളും കോട്ടയം അണ്ണാന്‍കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0481 2300548

date