Skip to main content

എന്‍ട്രന്‍സ് പരിശീലനം 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി/വൊക്കേഷേണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി/ ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും മുന്‍ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷഫോറം ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. ഓഗസ്റ്റ് ഏഴിനകം അപേക്ഷ നല്‍കണം. 

date