Skip to main content

വണ്‍ സ്റ്റോപ് സെന്‍ററില്‍ ഒഴിവ്

ജില്ലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വണ്‍ സ്റ്റോപ് സെന്‍ററില്‍ കേസ് വര്‍ക്കര്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ നിയമനത്തിന് 25നും 40 നുമിടയില്‍ പ്രായമുളള സ്ത്രീകളില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു.   

കേസ് വര്‍ക്കര്‍- യോഗ്യത: നിയമ ബിരുദം/സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുടെ പ്രോജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

സെക്യൂരിറ്റി സ്റ്റാഫ്- എഴുത്തും വായനയും അറിയാവുന്നവരെയാണ് പരിഗണിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി സ്റ്റാഫായി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.  യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം  ഓഗസ്റ്റ് ഏഴിന് രാവിലെ 9.30ന് കളക്ട്രേറ്റില്‍ ഒന്നാം നിലയിലിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0481 2300955 

date