Skip to main content

സാമൂഹ്യനീതി വകുപ്പില്‍ അവാര്‍ഡിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുഖേന ഡിഗ്രി / തത്തുല്ല്യ കോഴ്സുകള്‍, പിജി പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നി വിഭാഗങ്ങളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,കോളേജുകള്‍, മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 2018 19 അധ്യയനവര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം എന്ന തരത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതി നടപ്പിലാക്കി തരത്തില്‍ ഡിഗ്രി ആര്‍ട്സ് വിഷയങ്ങള്‍ക്ക് അറുപതും സയന്‍സ് വിഷയങ്ങള്‍ക്ക് 80ഉം അതില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയും പിജി/പ്രൊഫഷണല്‍ കോഴ്സുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക്  ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അവാര്‍ഡ് തുക യഥാക്രമം 8000/. 10,000 ആണ്. 
 അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷ sjd.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 04862 228160.
 ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്തുണയ്ക്കുന്ന എന്‍എസ്എസ് ,എന്‍സിസി, എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി  സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സഹചാരി പദ്ധതിയില്‍ അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് അപേക്ഷ  ക്ഷണിച്ചു.
 ഗവണ്‍മെന്റ് എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം  നല്‍കുന്നതുമായ ജില്ലയിലെ മികച്ച മൂന്ന് എന്‍എസ്.എസ്, എന്‍സിസി, എസ്പിസി യൂണിറ്റുകളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അതത് യൂണിറ്റ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപനമേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 04862 228160.
 

date