Skip to main content
കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് റോഷി അഗസ്റ്റിന്‍ എംഎല്‍എ സംസാരിക്കുന്നു.

കഞ്ഞിക്കുഴി പഞ്ചായത്തില്‍ പ്രതിഭകൾക്ക് ആദരം 

 

 

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിക്കലും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിച്ചു.  മികച്ച ജൈവവൈവിധ്യപാര്‍ക്ക് നിര്‍മ്മാണത്തില്‍ സംസ്ഥാന തലത്തില്‍ പുരസ്‌കാരം നേടിയ കഞ്ഞിക്കുഴി ഏഴുകമ്പി സര്‍ക്കാര്‍ എല്‍.പി  സ്‌കൂളിനെയും ആദരിച്ചു. പഞ്ചായത്തിലെ വിവധ സ്‌കൂളുകളില്‍ നിന്ന് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും  അബുദാബിയില്‍ നടന്ന ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ബാസ്‌കറ്റ് ബോള്‍  ടീമില്‍ അംഗമായ കഞ്ഞിക്കുഴി വാകച്ചുവട് സ്വദേശി റിന്‍സി ബിജുവിനെയും ചടങ്ങില്‍ എംഎല്‍എ ആദരിച്ചു. 

 

കഴിഞ്ഞ പ്രളയ കാലത്ത് ജാതി-മത-രാഷ്ട്രീയ വേര്‍തിരുവുകളില്ലാതെ സമൂഹം ഒറ്റെക്കെട്ടായാണ് പ്രവര്‍ത്തിച്ചത്, അതുപോലെ ജീവിത വിജയത്തിന്റെയും വികസനത്തിന്റെ പാതയിലും  ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ കുട്ടികളിലടക്കം വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ തടയാന്‍ നാട്ടുകാരുടെയും പോലീസ്-എക്‌സൈസ് സേനകളുടെയും സംയുക്ത സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദനയോഗവും ലഹരി വിരുദ്ധ സെമിനാറും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന തലത്തില്‍ മികച്ച ജൈവവൈവിധ്യപാര്‍ക്കിനുള്ള പുരസ്‌കാരം നേടിയ ഏഴുകമ്പി ഗവ. എല്‍.പി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്ന് സ്‌കൂള്‍ വാഹനം  അനുവദിക്കുമെന്നും ചടങ്ങില്‍ എംഎല്‍എ പ്രഖ്യാപിച്ചു.

 

തങ്കമണി എക്‌സൈസ് റേഞ്ച്  ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും നടത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ   വി . ജയശ്രീ, പി.ടി സത്യരാജന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് രാജേശ്വരി രാജന്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് ജോസ് പൗലോസ് മുഖ്യസന്ദേശം നല്‍കി. തങ്കമണി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ഡി സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 ഏഴുകമ്പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ശശിമോന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എംസ്റ്റീഫന്‍, പഞ്ചായത്തംഗങ്ങളായ പുഷ്പ ഗോപി, റാണി ഷാജി, ബിന്ദു അഭയാന്‍, ജോഷ്വാ ദേവസ്യ   വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍ വവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 

 

 

date