Post Category
ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻസിക്കാർക്ക് ധനസഹായം: അപേക്ഷാ തീയതി നീട്ടി
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019-20ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുളളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നു. ഇതിലേക്കുളള അപേക്ഷ സ്വീകരിക്കുന്നത് ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചു വരെ നീട്ടി. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാത്തവരായിരിക്കണം അപേക്ഷകർ. അപേക്ഷാഫോറം പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോറംwww.hpwc.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0471-2347768, 7152, 7153, 7156.
പി.എൻ.എക്സ്.2698/19
date
- Log in to post comments