Skip to main content

എറണാകുളം അറിയിപ്പുകള്‍

പാര്‍ട്ട് ടൈം സ്വീപ്പര്‍; താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക് റെസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ആഗസ്റ്റ് 12-ന് മുമ്പ് ബന്ധപ്പെടണം.  ഫോണ്‍ 0484-2422239.

കുഫോസില്‍ എം.എസ്.സി ഫിസിക്കല്‍ ഓഷ്യനോഗ്രഫി സീറ്റ് ഒഴിവ്

കൊച്ചി:  കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) സ്‌കുള്‍ ഓഫ് ഓഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി നടത്തുന്ന എം.എസ്.സി ഫിസിക്കല്‍ ഓഷ്യനോഗ്രഫി കോഴ്‌സില്‍  ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച (ആഗസ്റ്റ് 5) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ജനറല്‍ (1), എസ്.ടി (1), മത്സ്യതൊഴിലാളികളുടെ മക്കള്‍ (2), എന്‍.ആര്‍.ഐ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. കുഫോസ് പ്രവേശന പരീക്ഷ എഴുതാത്തവരെയും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബാധകമായ അനുബന്ധ രേഖകളും സഹിതം 10 മണിക്ക് പനങ്ങാട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് അക്കാഡമിക് വിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സെറ്റ് (www.kufos.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 9447508065

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

കൊച്ചി:  സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന വിദ്യാതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും അല്ലെങ്കില്‍ മുമ്പ് നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുളളൂ. അപേക്ഷാ ഫോറം എറണാകുളം ഫിഷറീസ് ജില്ലാ ഓഫീസിലും ജില്ലയിലെ മത്സ്യഭവനുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് ഏഴിന് മുമ്പ് ഫിഷറീസ് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2394476.

അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ ജോലി ഒഴിവ്

കൊച്ചി:  ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
യോഗ്യത എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ പ്രിന്റിംഗ് ടെക്‌നോളജി/ലൈസന്‍സിയേറ്റ് ഇന്‍ പ്രിന്റിംഗ് ടെക്‌നോളജി, അംഗീകൃത പ്രിന്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റില്‍  ഹാന്‍ഡ്‌ലിംഗ് ഓഫ് സ്റ്റോര്‍, മൈന്റനന്‍സ് ഓഫ് അക്കൗണ്ട്‌സ് എന്നിവയിലുളള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 2019 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടുളളതല്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 25200-54000. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 14-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഗവ:ഐ.ടി.ഐ യില്‍ സീറ്റൊഴിവ്

കൊച്ചി:  വിദേശ രാജ്യങ്ങളില്‍ ലിഫ്റ്റ് മേഖലയില്‍ ഒട്ടനവധി വര്‍ഷത്തെ പ്രവൃത്തി പരിചയമുളള അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുഴല്‍മന്ദം ഗവ:ഐ.ടി.ഐ യില്‍ നടത്തുന്ന ത്രൈമാസ കോഴ്‌സായ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രാക്ടിക്കലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കോഴ്‌സിനു ശേഷം പ്ലെയ്‌സ്‌മെന്റ് സപ്പോര്‍ട്ട് നല്‍കുന്നു. എസ്.എസ്.എല്‍.സിക്കാരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. പഠന സൗകര്യങ്ങള്‍, മറ്റു വിവരങ്ങള്‍ ബോധ്യപ്പെടുന്നതിന് ഐ.ടി.ഐ സന്ദര്‍ശിക്കുക. ഫോണ്‍ 04922273888, 9061899611.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി:  ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പഴയ ഫീമെയില്‍ വാര്‍ഡ് പൊളിച്ച് വാങ്ങുവാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി  ആഗസ്റ്റ് 30 വൈകിട്ട് നാലു വരെ. കെട്ടിടം നേരില്‍ കണ്ട ശേഷം ടെന്‍ഡര്‍ അപേക്ഷകള്‍ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ടോ ടെലഫോണ്‍ മുഖേനയോ അറിയാം. ഫോണ്‍ 2494156.

ജോലി ഒഴിവ്

കൊച്ചി:  തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്റര്‍പ്രൈസ് ആര്‍ക്കിടെക്റ്റ് തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത ബിടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ തത്തുല്യം. ആറു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ 43165-122955. പ്രായം 18-40 വയസ് (നിയമാനുസൃത വയസിളവ് ബാധകം). 
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.

ജോലി ഒഴിവ്

കൊച്ചി:  തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ട്രഷറി)  തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത സി.എ,  നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ 43165-122955. പ്രായം 18-40 വയസ് (നിയമാനുസൃത വയസിളവ് ബാധകം). 
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.

ജോലി ഒഴിവ്

കൊച്ചി:  തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ടാക്‌സ്)  തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത സി.എ,  നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ 43165-122955. പ്രായം 18-40 വയസ് (നിയമാനുസൃത വയസിളവ് ബാധകം). 
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി:  എറണാകുളം ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് എന്‍ട്രന്‍സില്‍ ഗ്രില്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ, പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ നമ്പരും പ്രവൃത്തിയുടെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകള്‍ ആഗസ്റ്റ് 12-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.

date