കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ ടീം മൂന്നാംഘട്ട പരിശീലനവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും ഇന്ന്
ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ കീഴിലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ ടീമിന്റെ മൂന്നാംഘട്ട പരിശീലനവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും ഇന്ന് (ഓഗസ്റ്റ് മൂന്ന്) രാവിലെ 9.30 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചിറ്റൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ റീജ്യനല്‍ ഫയര്‍ ഓഫീസര്‍ വി. സിദ്ധകുമാര്‍ അധ്യക്ഷനാവും.
പൊതുജനങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പരിശീലനം നല്‍കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി റെസ്‌ക്യു വൊളന്റിയര്‍ പദ്ധതി. സമൂഹത്തിന് പ്രയോജനം ലഭിക്കുംവിധം വിവിധ അപകടങ്ങള്‍ നേരിടേണ്ട രീതികളെ സംബന്ധിച്ച് ബോധവത്കരണവും പരിശീലനവും നല്‍കുക വഴി സേവനസന്നദ്ധരായ ആളുകളുടെ കൂട്ടായ്മയാണ് പദ്ധതിയിലൂടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ലക്ഷ്യമിടുന്നത്.
ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ. മധു, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍, ചിറ്റൂര്‍- തത്തമംഗലം നഗരസഭാ പ്രതിനിധികള്‍ സംസാരിക്കും. തുടര്‍ന്ന് ദിയ, മുഹമ്മദ് സറീം എന്നിവര്‍ 'ഇലക്ട്രിസിറ്റി' വിഷയത്തില്‍ ബോധവത്കരണ ക്ലാസെടുക്കും.
- Log in to post comments