Skip to main content

സി-ഡിറ്റ് കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

 

സര്‍ക്കാര്‍ അംഗീകൃതവും പബ്ലിക് സര്‍വ്വീസ് മേഖലയിലെ ഒഴിവുകള്‍ക്ക് ഉപയുക്തവുമായ സി.ഡിറ്റ്, സി.ഇ.പി. കേന്ദ്രങ്ങളിലൂടെ നടത്തുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ., അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സ്, ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.റ്റി.പി., ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡി.സി.എ., ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി. യോഗ്യതയുളളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 25 ശതമാനം ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും പാലക്കാട്ടെ സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രമായ ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്സിലുളള എയ്സ് കോളേജുമായി ബന്ധപ്പെടുക. ഫോണ്‍: 0491-2520823, 9645081108.

date