Skip to main content

പോഷകാഹാര കിറ്റ് വിതരണം: പേര് രജിസ്റ്റര്‍ ചെയ്യണം

 

 

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതി പ്രകാരം ജില്ലയിലെ പോഷകാഹാരക്കുറവുളള എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നു. ഇതിനായി ജില്ലയിലെ എ.ആര്‍.ടി. കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ നടത്തുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കിലുള്ളവര്‍ ഓഗസ്റ്റ് ഏഴിനും ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കില്‍പ്പെട്ടവര്‍ ഓഗസ്റ്റ് എട്ടിനും അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എ ആര്‍ ടി കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്ന കാര്‍ഡിന്റെയും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും ഓരോ പകര്‍പ്പുകളും കൊണ്ടുവരണമെന്ന് നിര്‍ദേശമുണ്ട്.

date