Skip to main content

എസ് സി പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്, മുനിസിപ്പല്‍തലത്തില്‍ എസ് സി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നത് പട്ടികജാതി യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ ബിരുദദാരികളോ, ത്രിവത്സര ഡിപ്ലോമ യോഗ്യതയുളളവരോ ആയിരിക്കണം. ബിരുദാനന്തരബിരുദം, ബി.എഡ്, എം.എ സോഷ്യോളജി, എം.എസ്.ഡബ്യൂ ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണിയം. ജില്ലാതലത്തില്‍ 20 ശതമാനം ഒഴിവുകള്‍ പ്ലസ് ടു പൂര്‍ത്തിയാക്കുകയും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തന പരിചയം നേടുകയും ചെയ്തിട്ടുളളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്നിന് മുമ്പായി 40 വയസ്സ് പൂര്‍ത്തികരിച്ചവര്‍ അപേക്ഷിക്കുവാന്‍ യോഗ്യരല്ല. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപത്തിലേയ്ക്കും നിയമിക്കപ്പെടുന്ന പ്രൊമോട്ടര്‍മാര്‍ അതത് പ്രദേശത്ത് സ്ഥിര താമസമുളളവരായിരിക്കണം.  എന്നാല്‍ യോഗ്യരായവരുടെ അഭാവത്തില്‍ സമീപ പ്രദേശങ്ങളിലുളളവരേയും പരിഗണിക്കും.  താത്പര്യമുളളവര്‍ നിശ്ചിത മതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ പ്രവര്‍ത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുളള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട സൈസ് ഫോട്ടോ എന്നിവ സഹിതം ഈ മാസം 30 നകം   ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. 

date