വാത്സല്യ നിധിയിലേയ്ക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പട്ടികജാതി വികസന വകുപ്പും എല്‍.ഐ.സി ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കുന്ന വാത്സല്യനിധി പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. പെണ്‍കുട്ടി ജനിച്ച് ഒന്‍പത് മാസത്തിനുളളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ, മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ നിയമാധിഷ്ഠിത രക്ഷാകര്‍ത്താവോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം. വരുമാന പരിധി ഒരു ലക്ഷം രൂപ. പദ്ധതിയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് 15 വയസ്സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പട്ടികജാതി വികസന വകുപ്പ് 13,80,00 രൂപ നാല് ഗഡുക്കളായി നാല് ഘട്ടങ്ങളില്‍ പെണ്‍കുട്ടിയുടെ പേരില്‍ നിക്ഷേപിക്കും. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ലക്ഷം രൂപ പെണ്‍കുട്ടിക്ക് ലഭിക്കും. ഇന്‍ഷുറന്‍സ് അധിഷ്ഠിത പദ്ധതിയായതിനാല്‍ എട്ട് വയസിന് ശേഷം പദ്ധതിയിലുള്‍പ്പെട്ട പെണ്‍കുട്ടിക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. മാതാപിതാക്കളുടെ, രക്ഷകര്‍ത്താവിന്റെ മരണം, അപകടം മൂലമുളള അംഗവൈകല്ല്യം എന്നിവയ്ക്ക് എല്‍.ഐ,സി.ഓഫ് ഇന്ത്യ നല്‍കുന്ന ഇന്‍ഷുറന്‍സ് ആനുകുല്യങ്ങള്‍ ലഭിക്കും. കൂടാതെ പെണ്‍കുട്ടി, ഒരു സഹോദരന്‍ അല്ലെങ്കില്‍ സഹോദരി എന്നിവര്‍ക്ക് 9 മുതല്‍ 12 ക്ലാസ് വരെയുളള പഠനത്തിന് 1200 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് നല്‍കും. അര്‍ഹതയുളള പട്ടികജാതി കുടുംബങ്ങള്‍, പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടി ജനിച്ച് 90 ദിവസത്തിനുളളില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെയ്പുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്ന രേഖ, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുടുംബ ഫോട്ടോ, കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ,് മാതാപിതാക്കളുടെ ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്കുംഅപേക്ഷാ ഫോമിനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments