സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെപ്തംബറിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈർഘ്യമുളള കോഴ്‌സ് കാസർകോട് ജില്ലയിലെ പുലിക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് നടത്തുന്നത്.
അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി, പ്രായപരിധി 18-40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തകവിതരണ പദ്ധതി ലൈബ്രേറിയൻമാർക്കും അപേക്ഷിക്കാം ഇവർക്ക് പ്രവേശനപരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ലൈബ്രേറിയൻമാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട്(45 വയസ്സ്). അവരുടെ ഡിപ്പാർട്ട്‌മെന്റ് സ്‌പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്.
അപേക്ഷാഫോമും പ്രോസ്പക്റ്റസും www.kslc.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർകോട് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24 X 10 സെ.മീ. വലിപ്പമുളള കവറും അടക്കം ചെയ്തിരിക്കണം.
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെടുന്ന ലൈബ്രേറിയൻമാർ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. അവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അയച്ചാൽ മതിയാകും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16 വൈകുന്നേരം അഞ്ച് വരെ. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി പി.ഒ, കാഞ്ഞങ്ങാട്, കാസർകോട് -671315 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ:0467-2208141
പി.എൻ.എക്സ്.2715/19
- Log in to post comments