എറണാകുളം അറിയിപ്പുകള്‍
വന അദാലത്ത്
കൊച്ചി: വനം വകുപ്പ് സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് വനം വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന അദാലത്ത് നടത്തുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളെ സംബന്ധിച്ച വന അദാലത്ത് സെപ്തംബര്‍ 30-ന് കോടനാട്, മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്ത് മുതല്‍ ഒരു മണി വരെ നടത്തും. അദാലത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പട്ടയം തുടങ്ങിയ ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുള്ള വനം സംബന്ധമായ എല്ലാ പരാതികളും ആഗസ്റ്റ് ഒന്നു മുതല്‍ സമര്‍പ്പിക്കാം. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വ്യക്തമായ പരാതികള്‍ ശരിയായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഇമെയില്‍ വിലാസമുള്ളവര്‍ അതുള്‍പ്പെടെ താഴെ പറയുന്ന ഓഫീസില്‍ സപ്തംബര്‍ 20-ന് മുമ്പായി സമര്‍പ്പിക്കണം. പരാതികള്‍ ഓഫീസുകളുടെ വിലാസത്തില്‍ തപാല്‍ മുഖേനയോ, ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ടോ അല്ലെങ്കില്‍ vanadalathekmalpy@gmail.com ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്. അദാലത്തില്‍ വനം വകുപ്പ് മന്ത്രിയും, ജനപ്രതിനിധികളും, വനം,
റവന്യൂ, ഇതര വകുപ്പിലെ ഉന്നത ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പരാതികള്‍ സമര്‍പ്പിച്ച എല്ലാ വ്യക്തികളും അദാലത്തില്‍ കൃത്യമായി പങ്കെടുക്കേണ്ടതാണ്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, മലയാറ്റൂര്‍ വനം ഡിവിഷന്‍, കോടനാട്, കൂവപ്പടി പി.ഒ.,എറണാകുളം-683544. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുട്ടമ്പുഴ റെയിഞ്ച് കുട്ടമ്പുഴ പി.ഒ., കോതമംഗലം വഴി, എറണാകുളം. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ഇടമലയാര്‍ റെയിഞ്ച്, വടാട്ടുപാറ പി.ഒ., കോതമംഗലം വഴി,എറണാകുളം-686694. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍,പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷന്‍,കൂവപ്പാറ പി.ഒ., കോതമംഗലം,എറണാകുളം-686691. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍, ആനക്കുളം പി.ഒ., അടിമാലി, ഇടുക്കി. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, എണ്ണക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍,ഇടമലയാര്‍ പി.ഒ., എറണാകുളം-686694. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, പെരുമുഴി ഫോറസ്റ്റ് സ്റ്റേഷന്‍, മലക്കപ്പാറ പി.ഒ., തൃശ്ശൂര്‍-680724.
ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍
ഇന്റര്‍വ്യൂ 7-ലേക്ക് മാറ്റി
കൊച്ചി: രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നതിന് ആഗസ്റ്റ് അഞ്ചിനു ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ആഗസ്റ്റ് ഏഴിന് നടത്തും. ഇന്റര്‍വ്യൂ സംബന്ധിച്ച് മറ്റ് കാര്യങ്ങളിലൊന്നും മാറ്റമില്ലാത്തതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു
കൊച്ചി: കൊച്ചി (അര്‍ബന്‍) രണ്ട് ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 76ാം അങ്കണവാടിയോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്ക്കായി പ്രവര്ത്തിച്ചുവരുന്ന ക്രഷിലേക്ക് കൊച്ചി കോര്പറേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില് നിന്നും ഡിഡിപിഒ നിര്‌ദ്ദേശിക്കുന്നതു പ്രകാരം കുട്ടികളെ രാവിലെ ഏഴിന് ക്രഷില് എത്തിക്കുന്നതിനും വൈകിട്ട് ആറിന് തിരികെ വീട്ടിലെത്തിക്കുന്നതിനുമായി ഒരു വര്ഷത്തേക്ക് അനുയോജയമായ അടച്ചുറപ്പുളള ഏഴ് വര്ഷത്തിലധികം പഴക്കമില്ലാത്തതും മോട്ടോര് വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കര് ഉളളതുമായ വാഹനം ലഭ്യമാക്കുന്നതിന് അഞ്ച് വര്ഷത്തിലധികം പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍് നിന്നും നിശ്ചിത മാതൃകയിലുളള മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള് ക്ഷണിച്ചു. ക്വട്ടേഷനുകള് സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. കൂടുതല് വിവരങ്ങള്ക്ക് ഫോണ് 04842663169.
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
പഠന സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തിയതി ദീര്‍ഘിപ്പിച്ചു
കൊച്ചി: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന 2019 - 20 വര്‍ഷത്തെ എസ്.എസ്.എല്‍.സി പഠന സഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് 2019 ജൂണ്‍ 1-ാം തിയതി മുതല്‍ ജൂലൈ 15-ാം തിയതി വരെ 45 ദിവസം എന്നത് 90 ദിവസം വരെയാക്കി ആഗസ്‌ററ് 29-ാം തിയതി വരെ ദീര്‍ഘിപ്പിക്കുന്നതിനും കൂടാതെ എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ച് 45 ദിവസം വരെ എന്നുള്ളത് 90 ദിവസം വരെയാക്കി ദീര്‍ഘിപ്പിക്കുന്നതിനും സര്‍ക്കുലര്‍ നമ്പര്‍ 18/2019 തിയതി 30.07.2019 പ്രകാരം ഉത്തരവായതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിക്കുന്നു
- Log in to post comments