എറണാകുളം അറിയിപ്പുകള്‍
ഗാര്‍ഹിക പാചക വാതക സിലണ്ടറുകളുടെ വിതരണം;
ഓപ്പണ്‍ ഫോറം 8-ന്
കൊച്ചി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം, ഏജന്‍സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, പരാതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എം.പി മാര്‍, എം.എല്‍.എ മാര്‍, മറ്റു ജനപ്രതിനിധികള്‍, ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം ഓഗസ്റ്റ് എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അദ്ധ്യക്ഷതിയില്‍ ചേരും.
നാലമ്പല ദര്‍ശന യാത്ര വിജയകരമായി തുടരുന്നു
കൊച്ചി: ഭക്ത ജനങ്ങള്‍ക്കായി എറണാകുളം, ആലപ്പുഴ ഡിറ്റിപിസികള്‍ സഹകരിച്ച് നടത്തുന്ന നാലമ്പല തീര്‍ത്ഥയാത്ര വിജയകരമായി തുടരുന്നു.
ഡിറ്റിപിസിയിലൂടെ ബുക്ക് ചെയ്യുന്ന ഭക്തജനങ്ങള്‍ക്ക് പ്രത്യേക ക്യൂ സംവിധാനത്തിലൂടെ എല്ലാ ക്ഷേത്രങ്ങളിലും ത്രൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷമണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം) ദര്‍ശനം നടത്തി തിരിച്ചു എത്തുവാനുള്ള സൗകര്യം ഉണ്ട്.
ഭക്തജനങ്ങള്‍ക്ക് യാത്രയില്‍ മികച്ച സേവനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൂടാതെ മറ്റുള്ളവര്‍ക്കും ക്ലേശ രഹിതമായ യാത്രാ സൗകര്യത്തോടെ ക്ഷേത്രങ്ങളില്‍ തൊഴാനുള്ള അവസരം ഉറപ്പു വരുത്തുന്നു. തീര്‍ത്ഥാടകര്‍ക്ക് പ്രസാദം അടങ്ങിയ ഒരു കിറ്റും ഈ യാത്രയില്‍ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. ഒരാള്‍ക്ക് 600/ രൂപയാണ് പ്രസാദ കിറ്റ് ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്ക്. 15 പേരില്‍ കൂടുതലുള്ള ഗ്രൂപ്പ് ബുക്കിംഗ് 500 രൂപയായിരിക്കുന്നതാണ്. എസി പുഷ് ബാക്ക് കോച്ചിലായിരിക്കും യാത്ര. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കോച്ചില്‍ ഉചിതമായ മാറ്റം വരുത്തുന്നതും കൂടാതെ സ്‌പെഷ്യല്‍ ബുക്കിംഗ് സൗകര്യം ആവശ്യക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യം ഉള്ളവര്‍ എത്രയും പെട്ടെന്ന് എറണാകുളം ഡിറ്റിപിസി സന്ദര്‍ശക സേവന കേന്ദ്രം മുഖേന ബുക്ക് ചെയ്ത് സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടേണ്ട നം:0484 2367334, 7907634562 .
ആയുഷ്മാന്‍ ഭാരത്/ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡ് പുതുക്കാത്ത കുടുംബങ്ങള്‍ക്ക് പൊതു കേന്ദ്രങ്ങള്‍ ആരംഭിച്ചു
കൊച്ചി: ആയുഷ്മാന്‍ ഭാരത്/ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡ് ഇനിയും പുതുക്കാത്ത കുടുംബങ്ങള്‍ക്ക് പൊതു കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. താഴെ പറയുന്ന കേന്ദ്രങ്ങളില്‍ ഏത് പഞ്ചായത്ത്/ മുനിസിപ്പല്‍/ കോര്‍പ്പറേഷനിലും പെട്ട ഇതുവരെയും പുതുക്കാത്ത കുടുംബങ്ങള്‍ക്ക് കാര്‍ഡ് പുതുക്കാവുന്നതാണ്. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ് , കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആര്‍എസ്ബിവൈ തുടങ്ങിയവയില്‍ റജിസ്റ്റര്‍ ചെയ്ത് 2019 മാര്‍ച്ച് 31 വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ആയുഷ്മാന്‍ പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവര്‍ക്കും പദ്ധതിയില്‍ അര്‍ഹതയുണ്ട്. ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 2018-19 വര്‍ഷം സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുമായി എത്തുക. പറവൂര്‍ മുനിസിപ്പല്‍ ലൈബ്രറി, (ഓഗസ്റ്റ് 4 മുതല്‍ 30 വരെ ), പള്ളുരുത്തി ലൈബ്രറി, (ഓഗസ്റ്റ് 4 മുതല്‍ 15 വരെ ) പള്ളോത്തു രാമന്‍ ഹാള്‍ ഫോര്‍ട്ട് കൊച്ചി വെളി, (ഓഗസ്റ്റ് 4 മുതല്‍ 20 വരെ )കാല്‍വത്തി കമ്മ്യൂണിറ്റി ഹാള്‍, (ഓഗസ്റ്റ് 4 മുതല്‍ 15 വരെ ), ജനറല്‍ ആശുപത്രി മുവാറ്റുപുഴ, (ഓഗസ്റ്റ് 4 മുതല്‍ 30 വരെ ) ജനറല്‍ ആശുപത്രി എറണാകുളം (ഓഗസ്റ്റ് 4 മുതല്‍ 30 വരെ )പിറവം മുനിസിപ്പാലിറ്റി (ഓഗസ്റ്റ് 5 മുതല്‍ 20 വരെ )മുളംതുരുത്തി ബ്ലോക്ക് ഓഫീസില്‍ ഹാള്‍ , (ഓഗസ്റ്റ് 6 മുതല്‍ 30 വരെ )നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസ് (ഓഗസ്റ്റ് 5 മുതല്‍ 30 വരെ ) തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാള്‍ (ഓഗസ്റ്റ് 6 മുതല്‍ 11 വരെ )
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറിലോ, കുടുംബശ്രീ പ്രവര്‍ത്തകര്‍റെയോ ബന്ധപെടുക. മഹേഷ് 9349104059, ടോള്‍ ഫ്രീ. 1800 200 2530, (10 എ.എം മുതല്‍ 5 പി.എം വരെ)1800 121 2530 (10 എ.എം മുതല്‍ 5 പി.എം വരെ
- Log in to post comments