Post Category
ഹരിത നിയമാവലി ക്യാംപെയിന്‍ പരിശീലന തീയതികളില്‍ മാറ്റം
ഹരിത കേരളം മിഷനും കിലയും സംയുക്തമായി ഗ്രാമപഞ്ചായത്തുകളിലെ അസി. സെക്രട്ടറിമാര്‍, ഹെഡ് ക്ലാര്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കായി നടത്തുന്ന ഹരിത നിയമാവലി പരിശീലന തീയതികളില്‍ മാറ്റം. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലെ പരിശീലനം ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലേക്കും ഓഗസ്റ്റ് ഏഴ്, എട്ട് തിയതികളിലെ പരിശീലനം എട്ട്, ഒമ്പത് തീയതികളിലേക്കും മാറ്റിയതായി ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. കൂടാതെ പരിശീലനവേദി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിന്നും മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലേക്ക് മാറ്റിയതായും അറിയിച്ചു.
date
- Log in to post comments