Skip to main content

ബ്ലോക്ക്തല അവലോകനയോഗം എട്ട് മുതല്‍ 

 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതികളുടെ ജില്ലാതല ബ്ലോക്ക്തല അവലോകനയോഗങ്ങള്‍ ഓഗസ്റ്റ് എട്ട് മുതല്‍ 14 വരെ നടക്കും. യോഗങ്ങളില്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 
തീയതി, സമയം, സ്ഥലം, പങ്കെടുക്കേണ്ട ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത്/ നഗരസഭകള്‍ എന്നിവ ക്രമത്തില്‍:

ഓഗസ്റ്റ് അഞ്ച്- രാവിലെ 10- മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- പാലക്കാട് ബ്ലോക്കും മലമ്പുഴ ബ്ലോക്കും ഇവയുടെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും. 
ഓഗസ്റ്റ് അഞ്ച്- ഉച്ചയ്ക്ക് രണ്ട്- ചിറ്റൂര്‍ ബ്ലോക്കും ഗ്രാമപഞ്ചായത്തുകളും 
ഓഗസ്റ്റ് ആറ്്- രാവിലെ 11 - ഡി.ആര്‍.ഡി.എ. ഹാള്‍- ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, മണ്ണാര്‍ക്കാട് നഗരസഭകള്‍ 
ഓഗസ്റ്റ് ആറ്്- ഉച്ചയ്ക്ക് രണ്ട്- ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- കുഴല്‍മന്ദം, ആലത്തൂര്‍ ബ്ലോക്കുകളും ഇവയുടെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും. ഓഗസ്റ്റ് ഏഴ്- രാവിലെ 11 - അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- അട്ടപ്പാടി ബ്ലോക്കും ഗ്രാമ പഞ്ചായത്തുകളും.
ഓഗസ്റ്റ് എട്ട്്- രാവിലെ 10- നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- നെന്മാറ ബ്ലോക്കും കൊല്ലങ്കോട് ബ്ലോക്കും ഇവയുടെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും. 
ഓഗസ്റ്റ് ഒമ്പത്- ഉച്ചയ്ക്ക് രണ്ട്- കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍- ജില്ലാ പഞ്ചായത്ത്, പാലക്കാട്, ചിറ്റൂര്‍, ഒറ്റപ്പാലം നഗരസഭകള്‍
ഓഗസ്റ്റ് 12 -  രാവിലെ 10 - പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- തൃത്താല, ഒറ്റപ്പാലം ബ്ലോക്കുകളും ഇവയുടെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും.
ഓഗസ്റ്റ് 12- ഉച്ചയ്ക്ക് 1രണ്ട് - പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- പട്ടാമ്പി ബ്ലോക്കും ഗ്രാമപഞ്ചായത്തുകളും.
ഓഗസ്റ്റ് 14 - രാവിലെ 10- ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍- മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്കുകളും ഇവയുടെ കീഴിലെ ഗ്രാമ പഞ്ചായത്തും. 

date