Skip to main content

സ്വാശ്രയ പദ്ധതി: സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

 

ഭര്‍ത്താവ് മരണപ്പെട്ട/ ഉപേക്ഷിച്ച തീവ്ര ശാരീരിക-മാനസിക വെല്ലുവിളി (70 ശതമാനമോ അതില്‍ കൂടുതലോ) നേരിടുന്ന മകനെയോ മകളെയോ സംരക്ഷിക്കുന്ന പുനര്‍വിവാഹം ചെയ്യാത്ത മാതാവിന്/ രക്ഷകര്‍ത്താവിന് (സ്ത്രീകള്‍) സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് സ്വാശ്രയ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. 35,000 രൂപയാണ് ധന സഹായം. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബത്തിലുള്ളവരാവണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ സ്വയം തൊഴില്‍ സംബന്ധിച്ച വിശദമായ പ്രോജക്ട് സഹിതമുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31 നകം സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് അറിയിച്ചു. 

date