Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

 

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ രസതന്ത്രം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (അഡ്‌ഹോക്ക്) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട ശാഖയില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. യുജിസി നെറ്റ് അഭികാമ്യം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഓഗസ്റ്റ് എട്ടിന് രാവിലെ 10 ന് കോളെജില്‍ ടെസ്റ്റ് / അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരം www.gecskp.ac.in ല്‍ ലഭിക്കും. 

date