Skip to main content

ചിറ്റൂരിലെ ഇറിഗേഷന്‍ കനാലുകളിലെ മാലിന്യം നീക്കണം:  ചിറ്റൂര്‍ താലൂക്ക് വികസന സമിതി

 

ചിറ്റൂര്‍ കച്ചേരിമേട് 13-ാം വാര്‍ഡിലുള്ള ഇറിഗേഷന്‍ കനാലിലെ അടിഞ്ഞുകൂടിയ മാലിന്യം നീക്കണമെന്ന് ചിറ്റൂര്‍ താലൂക്ക് വികസന സമിതി നിര്‍ദേശം നല്‍കി. വെള്ളം തുറന്നു വിടുന്ന സമയങ്ങളില്‍ സമീപത്തുള്ള കടകളില്‍ വെള്ളം കയറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം. ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ചിറ്റൂര്‍ സബ് ഡിവിഷനല്‍ അസി.എന്‍ജിനീയര്‍ക്ക്  പരാതി  കൈമാറി. ചിറ്റൂര്‍ - തത്തമംഗലം നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാദിഖ് അലിയുടെ അധ്യക്ഷതയില്‍ ചിറ്റൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. 

വില്ലേജ് ഓഫീസുകളില്‍ വസ്തുവിന്റെ പോക്കുവരവ് സംബന്ധിച്ച കാലതാമസം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരാതി കൈമാറി. 

ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.മധു, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. സുകുമാരന്‍, എല്‍ .ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍, തഹസില്‍ദാര്‍ വി. കെ. രമ, ഭൂരേഖ തഹസില്‍ദാര്‍ കെ.ബാലകൃഷ്ണന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date