Skip to main content

ഹരിത നിയമാവലി ക്യാമ്പയിന്‍ സമാപിച്ചു

 

ഹരിത കേരളം മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി നടത്തിയ 'അരുത്; വലിച്ചെറിയരുത് കത്തിക്കരുത്' ഹരിത നിയമാവലി ക്യാമ്പയിന്‍ സമാപിച്ചു. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെ ഒരു വാര്‍ഡില്‍ ഓഗസ്റ്റ് 15 ന് ഹരിത നിയമാവലി ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു. പൊലീസ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഭക്ഷ്യസുരക്ഷ, ആരോഗ്യ, നഗരകാര്യ വകുപ്പുകള്‍ എന്നിവയുമായി ചേര്‍ന്ന് പഞ്ചായത്ത് തലത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും പരിശീലന ക്യാമ്പില്‍ തീരുമാനമായി. ക്യാമ്പില്‍ 53 ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരും 63 സെക്രട്ടറിമാരും പങ്കാളികളായി.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എന്‍ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുമാവലി മോഹന്‍ദാസ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. 

date