Skip to main content

ആരോഗ്യസുരക്ഷാ കാര്‍ഡ് വിതരണം 

 

 

പഞ്ചായത്ത് തലത്തില്‍ ഒന്നാംഘട്ട ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് എടുക്കാന്‍ കഴിയാത്തതും 2018 -19 വര്‍ഷത്തെ പ്രവര്‍ത്തനക്ഷമമായതുമായ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍ അവസരം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പോസ്റ്റ് ഓഫീസ് മുഖേന ആയുഷ്മാന്‍ ഭാരത് (എ.ബി. പി.എം.ജെ.എ.വൈ) കത്ത് ലഭിച്ച കുടുംബങ്ങള്‍ക്കും ക്യാമ്പില്‍ കാര്‍ഡ് എടുക്കാന്‍ അവസരമുണ്ട്. പലശ്ശനയില്‍ ഇന്ന് (ഓഗസ്റ്റ് നാല്), തിരുമിറ്റക്കോട് ഓഗസ്റ്റ് അഞ്ചിനും ആറിനും തച്ചനാട്ടുകരയിലും തെങ്കരയിലും പെരുവെമ്പിലും ഓഗസ്റ്റ് ആറിനും അനങ്ങനടിയില്‍ ഓഗസ്റ്റ് ഏഴിനും ഓങ്ങലൂരില്‍ ഓഗസ്റ്റ് ഏഴ് മുതല്‍ ഒമ്പത് വരെയും അലനല്ലൂരില്‍ ഓഗസ്റ്റ് ഏഴിനും കോട്ടോപ്പാടത്തും പൊല്‍പ്പുള്ളിയിലും ഓഗസ്റ്റ് എട്ടിനും ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലും നെന്മാറയിലും ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെയും കുഴല്‍മന്ദത്ത് ഓഗസ്റ്റ് എട്ടിനും ഒമ്പതിനും കാരാക്കുറിശ്ശിയിലും കേരളശ്ശേരിയിലും ഓഗസ്റ്റ് ഒമ്പതിനും ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ഓഗസ്റ്റ് ഒമ്പതിനും 10 നും ആലത്തൂരില്‍ ഓഗസ്റ്റ് ഒമ്പത് മുതല്‍ 11 വരെയും കരിമ്പയില്‍ ഓഗസ്റ്റ് ഒമ്പതിനും കപ്പൂരില്‍ ഓഗസ്റ്റ് 12 മുതല്‍ 14 വരെയും മുതുതലയില്‍ ഓഗസ്റ്റ് 13 നും 14 നുമാണ് ക്യാമ്പ്. അതത് പഞ്ചായത്ത് ഹാളിലാണ് ക്യാമ്പ് നടക്കുകയെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് പുതുക്കാന്‍ കുടുംബത്തിലെ ഒരു അംഗം ആര്‍.എസ്.ബി.വൈ കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ കത്ത്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 50 രൂപയുമായി  അതത് കേന്ദ്രങ്ങളില്‍ എത്തണം. ഫോണ്‍: 7356601431.

date