Skip to main content

ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍മാര്‍ക്ക് പരിശീലനം വാഴവരയില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതികളുടെ വൈസ് ചെയര്‍മാന്‍മാര്‍ക്ക് കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നു. ആഗസ്റ്റ് 7, 8 തീയതികളില്‍ വാഴവരയിലുള്ള ആശ്രാമം ട്രെയിനിംഗ് കോളേജിലാണ് പരിശീലനം. കിലയുടെ സാമൂഹ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിട്ടാണ് പരിശീലനം. അധികാര വികേന്ദ്രീകരണ ചരിത്രം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, പഞ്ചായത്തീരാജ് നിയമം, ഗ്രാമസഭകള്‍, മിഷനുകള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ചുള്ള ക്ലാസുകളും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്ലാനിംഗുമാണ് മുഖ്യമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈറ്റ് സീയിംഗിനും കള്‍ച്ചറല്‍ പരിപാടികള്‍ക്കും അവസരമുണ്ട്. ഒരു ദിവസം താമസിക്കത്തക്ക രീതിയിലാണ് പരിശീലനം. താമസം, ഭക്ഷണം, യാത്രാക്കൂലി തുടങ്ങിയവ കിലയാണ് വഹിക്കുന്നത്. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുവെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല അറിയിച്ചു.

date