Skip to main content

ഇടുക്കി ജില്ലയിലെ വന അദാലത്ത് ആഗസ്റ്റ് 16ന് 9വരെ  പരാതി സമര്‍പ്പിക്കാം

വനംവകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി വനംവകുപ്പ് ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 16ന് വന അദാലത്ത് നടത്തും. പട്ടയസംബന്ധമായ പരാതികള്‍ ഒഴികെ വനം വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. ആഗസ്റ്റ് 9വരെ ലഭിക്കുന്ന പരാതികള്‍  അദാലത്തില്‍ പരിഗണിക്കും. മേല്‍വിലാസവും ഫോണ്‍നമ്പരും രേഖപ്പെടുത്തിയ അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം വനം വകുപ്പിന്റെ ജില്ലയിലെ  ഓഫീസുകളിലും  vanadalathidukki@gmail.com            എന്ന ഇ മെയിലിലും സമര്‍പ്പിക്കാം. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മറയൂര്‍, മൂന്നാര്‍, മാങ്കുളം, കോതമംഗലം, കോട്ടയം, വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ മൂന്നാര്‍, ഇടുക്കി, ഡെപ്യൂട്ടി ഡയറക്ടര്‍ ഈസ്റ്റ്, ഡെപ്യൂട്ടി ഡയറക്ടര്‍ വെസ്റ്റ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി, ഫ്ളൈയിംഗ് സ്‌ക്വാഡ് ഇടുക്കി, കോതമംഗലം എന്നീ ഡിവിഷന്‍ ഓഫീസുകളിലും അതോടൊപ്പം പ്രവര്‍ത്തിക്കുന്ന റെയിഞ്ചുകളിലും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കുന്ന സമയത്ത് പരാതിക്കാരന് ലഭിക്കുന്ന ടോക്കണ്‍ നമ്പരാണ് തുടരന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. ഉച്ചക്ക് ഒരു മണിക്ക് അദാലത്ത് സമാപിക്കും.  
 

date