Post Category
ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ ലിസ്റ്റ്
കട്ടപ്പന നഗരസഭയില്‍ 2017ല്‍ അംഗീകരിച്ച ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട 304 പേരില്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നും ഗുണഭോക്താക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സ്വന്തമായി വസ്തു ഇല്ലാത്തതാണ് എന്നുള്ള സാക്ഷ്യപത്രവും വരുമാന സര്‍ട്ടിഫിക്കറ്റും നഗരസഭയില്‍ സ്ഥിരതാമസമാണെന്നുള്ള സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഓഗസ്റ്റ് ഏഴിനകം നഗരസഭാ ഓഫീസില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 9744253750.
date
- Log in to post comments