കണ്ണൂര്‍ അറിയിപ്പുകള്
വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജസിന്ത മുതല്‍ അഴീക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ നാളെ(ആഗസ്ത് നാല്) രാവിലെ ഏഴ് മണി മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2727/2019
മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്നു. അപേക്ഷ ഫോറവും വിശദവിവരങ്ങളും കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് ഏഴിന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടി വിജയിച്ചതോ, മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരുവിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാവുകയുള്ളൂ. ഫോണ്‍: 0497 2731081.
പി എന്‍ സി/2728/2019
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല
ആഗസ്റ്റ് ആറ്, 16, 21 തീയതികളില്‍ എറണാകുളം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.
പി എന്‍ സി/2729/2019
പുനരധിവാസ വായ്പാ സംരംഭകത്വ പരിശീലനവും യോഗ്യത നിര്‍ണ്ണയവും
നോര്‍ക്ക റൂട്ട്സിന്റെ നേത്യത്വത്തില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനായി അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ് ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുകയും യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം സ്വീകരിക്കുകയും ചെയ്യും. അഭിരുചിയുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി എം ഡി യിലെ വിദഗ്ധര്‍ നല്‍കും.
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര് അവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും മൂന്ന് പാസ്സ്പോര്‍ട്ട് സൈസ്സ് ഫോട്ടോയും കരുതണം. നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0471-2329738), 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471-2770581.
പി എന്‍ സി/2730/2019
പ്രതിമാസ ധനസഹായം കൈപ്പറ്റണം
ഉത്തര മലബാറിലെ ആചാര സ്ഥാനികര്‍ക്കും കോലധാരികള്‍ക്കുമുള്ള പ്രതിമാസ ധനസഹായം മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ തിരുവങ്ങാട്ടുള്ള ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നു. നിലവില്‍ വേതനം കൈപ്പറ്റിവരുന്ന മുഴുവന്‍ ആചാര സ്ഥാനികരും/കോലധാരികളും ദേവസ്വം ബോര്‍ഡ് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ്, നാഷണലൈസ്ഡ് ബാങ്ക് പാസ് ബുക്ക്, പകര്‍പ്പ്, ആചാര സ്ഥാനം വഹിക്കുന്ന ക്ഷേത്ര ഭരണാധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം കണ്ണൂര്‍ താലൂക്കിലുള്ളവര്‍ ആഗസ്ത് 12 നും, തലശ്ശേരി, വടകര, മാനന്തവാടി താലൂക്കിലുള്ളവര്‍ ആഗസ്ത് 13 നും തലശ്ശേരി തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ രാവിലെ 10 നും ഒരു മണിക്കുമിടയില്‍ ഹാജരായി ധനസഹായം കൈപ്പറ്റേണ്ടതാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0490 2321818.
പി എന്‍ സി/2731/2019
ഗതാഗത നിയന്ത്രണം
പള്ളിക്കുന്ന് അംബികാ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്ത് 14 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പള്ളിക്കുളം വഴി തിരിച്ചുപോകേണ്ടതാണ്.
പി എന്‍ സി/2732/2019
നഴ്സുമാര്‍ക്ക് തൊഴിലവസരം:
രജിസ്ട്രേഷന് ആരംഭിച്ചു
യു എ ഇ -യിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ നിയമിക്കുന്നു. ജനറല്‍ ഒ പി ഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ ടി, എല്‍ ഡി ആര് ആന്റ് മിഡ്വൈഫ്, എന്‍ ഐ സി യു, ഐ സി യു ആന്റ് എമര്‍ജന്‍സി, നഴ്സറി, എന്‍ഡോസ്കോപി, കാത്ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബി എസ് സി നഴ്സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിത നഴ്സുമാര്‍ക്കാണ് നിയമനം. ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 31-ന് മുമ്പായി rmt1.norka@kerala.gov.in ല്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ടോള്‍ഫ്രീ: 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) 0471- 2770577, 0471-2770540 എന്നീ നമ്പരുകളിലും ലഭിക്കും.
പി എന്‍ സി/2733/2019
നോര്‍ക്ക തൊഴില്‍ പരിശീലനം ഐ ടി ഐ യില്‍
തോട്ടട ഗവ.ഐ ടി ഐ യില്‍ ആരംഭിക്കുന്ന മൂന്ന് മാസത്തെ നോര്‍ക്ക റൂട്സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആട്ടോമൊബൈല്‍ ടെക്നീഷ്യന്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സി സി ടി വി, സി എന്‍ സി പ്രോഗ്രാമിംഗ് കം ഓപ്പറേറ്റര്‍, ഇന്റീരിയര്‍ ഡിസൈന്‍ വിത്ത് സി എ ഡി, ആട്ടോ കാഡ് ടു ഡി ആന്റ് ത്രിഡി എന്നീ കോഴ്സുകളിലാണ് പരിശീലനം. കോഴ്സ് ഫീസില്‍ 75 ശതമാനം ഇളവ് ലഭിക്കും.18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ www.norkaroots.net ല്‍ ലഭിക്കും. എസ് സി, എസ് ടി വിഭാഗത്തിലെ ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്.
പി എന്‍ സി/2734/2019
പട്ടയകേസുകളുടെ വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ ആഗസ്ത് അഞ്ചിന് നടത്താന്‍ നിശ്ചയിച്ച പട്ടയ കേസുകളുടെ വിചാരണ സപ്തംബര്‍ രണ്ടിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/2735/2019
സ്വാതന്ത്ര്യദിനാഘോഷം; യോഗം 7 ന്
ജില്ലാ ആസ്ഥാനത്ത് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ആഗസ്ത് ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
പി എന്‍ സി/2736/2019
കാലവര്‍ഷം: ജില്ലയില്‍ നാല്, അഞ്ച് തീയതികളില്‍ യെല്ലോ അലേര്‍ട്ട്
ആറ്, ഏഴ് തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട്
ജില്ലയില്‍ ആഗസത് നാല്, അഞ്ച് തീയതികളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആഗസത് ആറ്, ഏഴ് തീയതികളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) ആയ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
പി എന്‍ സി/2737/2019
കാട വളര്‍ത്തല്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്ത് എട്ടിന് കാട വളര്‍ത്തല്‍ പരിശീലനം നല്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗസ്ത് അഞ്ചിന് രാവിലെ 10 മുതല്‍ ഫോണ്‍ വഴി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍:0497 2763473.
പി എന്‍ സി/2738/2019
ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
കാര്‍ഡ് വിതരണം ഇന്ന് മുതല്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്‍ഡ് ഇന്ന് (ആഗസ്ത് നാല്) മുതല്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം പുതുക്കിയ ആര് എസ് ബി വൈ കാര്‍ഡ്/ പ്രധാനമന്ത്രിയുടെ കത്ത്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ സഹിതം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരാവണം. 50 രൂപയാണ് രജിസ്ട്രേഷന് ഫീസ്. തീയതി, പഞ്ചായത്ത്, കേന്ദ്രം എന്ന ക്രമത്തില്‍.
ആഗസ്ത് നാല്- ചെറുപുഴ- ചെറുപുഴ പഞ്ചായത്ത് ഓഫീസ്, കരിവെള്ളൂര്‍- കരിവെള്ളൂര്‍ പഞ്ചായത്ത് ഹാള്‍ ഓണാക്കുന്ന്, മാടായി- മാടായി പഞ്ചായത്ത് ഹാള്‍ പഴയങ്ങാടി, എരഞ്ഞോളി- ചോനാടം എല്‍ പി സ്കൂള്‍, ആലക്കോട്- ആലക്കോട് കമ്മ്യൂണിറ്റി ഹാള്‍.
ആഗസ്ത് അഞ്ച്- മാടായി പഞ്ചായത്ത് ഹാള്‍ പഴയങ്ങാടി, കുഞ്ഞിമംഗലം- പഞ്ചായത്ത് ഹാള്‍, ആണ്ടാം കോവില്‍, രാമന്തളി- പഞ്ചായത്ത് ഓഡിറ്റോറിയം രാമന്തളി സെന്റര്‍, കുറുമാത്തൂര്‍- പഞ്ചായത്ത് ഹാള്‍ ചൊറുക്കള, പരിയാരം- സാംസ്കാരിക നിലയം സി പൊയില്‍, കൂത്തുപറമ്പ് നഗരസഭ- മുനിസിപ്പല്‍ ടൗണ്‍ ഹാള്‍.
ആഗസ്ത് ആറ്- കുഞ്ഞിമംഗലം- പഞ്ചായത്ത് ഹാള്‍ ആണ്ടാം കോവില്‍, ന്യൂമാഹി- പഞ്ചായത്ത് ഓഫീസ് ഹാള്‍, കുറുമാത്തൂര്‍- പഞ്ചായത്ത് ഹാള്‍ ചെറുക്കള, പരിയാരം- സാംസ്കാരിക നിലയം സി പൊയില്‍, മുഴക്കുന്ന്- പഞ്ചായത്ത് ഹാള്‍ കാക്കയങ്ങാട്.
അംഗത്വം നേടുന്ന കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികളിലൂടെ ലഭിക്കും.
പി എന്‍ സി/2739/2019
- Log in to post comments