Skip to main content

അരിമ്പൂർ പഞ്ചായത്തിൽ  ഫയലുകൾ മൂന്ന് മിനിറ്റിനുള്ളിൽ ലഭ്യമാകും 

അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ ഫയലുകൾ എളുപ്പത്തിൽ ലഭ്യമാകും. മൂന്ന് മിനിറ്റിനുള്ളിൽ ഏതു ഫയലുകളും ആവശ്യക്കാരിലെത്തിക്കാൻ പഞ്ചായത്ത് സൗകര്യമൊരുക്കി. പതിനേഴു വാർഡുകളിലെയും ഫയലുകൾ ഉൾപ്പെടുത്തി ആധുനിക രീതിയിലുള്ള റെക്കോർഡ് റൂമാണ് ഇതിനു വേണ്ടി ഒരുക്കിയത്. ഐഎസ്ഒ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് ക്രമീകരണം. ഏറെ വൈകാതെ ഫ്രണ്ട് ഓഫീസിൽനിന്നു തന്നെ അപേക്ഷകന് ഫലയുകളുടെ സ്ഥിതിവിവരം അറിയുന്നതിനുള്ള സൗകര്യവും ലഭ്യമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി സത്യൻ, അസിസ്റ്റന്റ് സെക്രട്ടറി എ എൽ തോമസ് എന്നിവർ അറിയിച്ചു.

date