Skip to main content

താൽക്കാലിക നിയമനം

മതിലകം ബ്ലോക്ക് പഞ്ചായത്ത് അഗ്രോസർവീസ് സെന്ററിൽ ഫെസിലിറ്റർ, തൊഴിലാളി എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഗ്രികൾച്ചർ, അഗ്രികൾച്ചറൽ എഞ്ചിനീയറിങ്ങ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും അല്ലെങ്കിൽ അഗ്രികൾച്ചറൽ/മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ വിഎച്ച്എസ്‌സി അഗ്രികൾച്ചറും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ് ഫെസിലിറ്ററുടെ യോഗ്യത. നാലാം ക്ലാസ്സും കാർഷിക സേവന സന്നദ്ധതയുമാണ് തൊഴിലാളിയുടെ യോഗ്യത. അപേക്ഷഫോറം മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കും. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുളള അപേക്ഷ ആഗസ്റ്റ് എട്ടിനകം മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നൽകണം. ഫോൺ: 9446367312.
 

date