Skip to main content

വിദ്യാഭ്യാസ സ്‌കോളർഷിപ്പ്:  അപേക്ഷ ക്ഷണിച്ചു

ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അദ്ധ്യയന വർഷം പ്ലസ് വൺ മുതൽ പ്രൊഫഷണഷൽ കോഴ്‌സുകൾ ഉൾപ്പെടെയുളള പിജിക്ക് ചേർന്നിട്ടുളള തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. അപേക്ഷഫോറം ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലും www.peedika.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഓഫീസുകളിൽ സെപ്തംബർ 30 നകം നൽകണം. ഫോൺ: 0487-2364866.

date