Post Category
ഓണം ബോണസ് ഒപ്പിടാൻ എത്തണം
ഈ വർഷത്തെ ഓണം ബോണസ് ലഭിക്കുന്നതിന് ക്ഷേമനിധി അംഗങ്ങൾ ആഗസ്റ്റ് അഞ്ച് മുതൽ 31-ാം തീയതി വരെ ഒപ്പിടാൻ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ എത്തണം. ഒപ്പിടാൻ വരുന്നവർ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി അംഗത്വ പാസ്ബുക്ക്, ക്ഷേമനിധി ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവ കൊണ്ടുവരണം. 2019 മാർച്ച് 31 വരെ ക്ഷേനിധിയിൽ അംഗത്വമെടുത്ത് ജൂലൈ മാസം വരെ അംശാദായം ഒടുക്കിയവർക്കും 2019 മെയ്, ജൂൺ മാസങ്ങളിൽ റദ്ദായ അംഗത്വം പുന:സ്ഥാപിച്ചവർക്കും ഒപ്പിടാൻ അവസരം ലഭിക്കും. 2019 ഏപ്രിൽ മാസം മുതൽ സൂപ്പന്വേഷൻ പെൻഷൻ ലഭിക്കാൻ യോഗ്യതയുളളവർക്കും ഓണം ബോണസ്സിനായി ഒപ്പിടാൻ അവസരം ലഭിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments