സിഎസ് നഗർ റോഡ് നാടിന് സമർപ്പിച്ചു
അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ സിഎസ്‌നഗർ റോഡ് നാടിനു സമർപ്പിച്ചു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 11 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്തിലെ സിഎസ് നഗർ പ്രദേശവാസികളുടെ പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിനും യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനും എംഎൽഎയുടെ പ്രത്യേക പരിഗണനയിലാണ് 303 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത്. വെളുത്തൂരിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് പ്രസിഡന്റ്സുജാത മോഹൻദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ സി സതീഷ്, ജില്ലാപഞ്ചായത് അംഗങ്ങളായ സിജി മോഹൻദാസ്, അജിത കൃഷ്ണൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ മനോഹരൻ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സഹദേവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ അരവിന്ദാക്ഷൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ ജോഷി, പഞ്ചായത്ത് സെക്രട്ടറി ടി സത്യൻ എന്നിവർ സംസാരിച്ചു.
- Log in to post comments