Skip to main content

ഉപതിരഞ്ഞെടുപ്പ്:  വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടർപട്ടിക 2019 ആഗസ്റ്റ് മൂന്നാം തീയതി പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിന്നതിനും ഉൾക്കുറിപ്പ് തിരുത്തുന്നതിനും എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ അവ ആഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 14 ന് പ്രസിദ്ധീകരിക്കും. വോട്ടർമാർ നിലവിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പരിശോധിച്ച് തങ്ങളുടെ പേരുവിവരം യഥാവിധി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.
 

date