ഓണം ഉത്സവബത്ത 2019
കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിര്‍ത്തുന്നവര്‍ക്ക് (2019 മെയ്, ജൂണ്‍ മാസങ്ങളില്‍ റദ്ദായ അംഗത്വം പുനഃ സ്ഥാപിച്ചവര്‍ ഉള്‍പ്പെടെ) ഓണം ഉത്സവബത്ത ലഭിക്കുന്നതിന് ഹാജര്‍ രേഖപ്പെടുത്തണം. അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം താലൂക്കുകളിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ എത്തണം.
വൈക്കം (ഓഗസ്റ്റ് ആറ്)- വൈക്കം കച്ചേരിക്കവല വ്യാപാരഭവന്‍
മീനച്ചില്‍ (ഓഗസറ്റ് എട്ട്)- പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയം
ചങ്ങനാശേരി (ഓഗസ്റ്റ് 10)- ചങ്ങനാശേരി മുനിസിപ്പല്‍ മിനി ഹാള്‍
കാഞ്ഞിരപ്പള്ളി (ഓഗസ്റ്റ് 12)- പൊന്‍കുന്നം ദൈവസഹായം ഓഡിറ്റോറിയം
കോട്ടയം (ഓഗസ്റ്റ് 14)- കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ്. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് സമയം.
- Log in to post comments