Post Category
അത്‌ലറ്റിക്‌സ് സെലക്ഷന്‍ ട്രയല്‍സ്
ജില്ലാ സ്‌പോട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ പയ്യനാട് ജില്ലാ സ്‌പോട്‌സ് കോംപ്ലക്‌സില്‍ ആരംഭിച്ച അത്‌ലറ്റിക്‌സ് അക്കാദമിയില്‍ പരിശീലനം നടത്തുന്നതിന് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. 11നും 15നും ഇടയില്‍ പ്രായമുള്ള ആണ്‍-പെണ്‍ കുട്ടികള്‍ക്കാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. താത്പര്യമുള്ളവര്‍ സ്‌കൂള്‍ മേധാവിയില്‍ നിന്ന് ക്ലാസ്, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, കളിക്കാനുള്ള കിറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 10ന് രാവിലെ ഒമ്പതിന് പയ്യനാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍ 0483 2734701, 9447680118.
date
- Log in to post comments