ഒന്നാം ക്ലാസ് ഒന്നാംതരം; ഉദ്ഘാടനം ഇന്ന്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അടച്ചുപൂട്ടലിനെ അതിജീവിച്ച് ജില്ലയിലെ മാതൃക വിദ്യാലയമായി മാറിയ വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി. സ്‌കൂളിന്റെ ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് മൂന്ന്) വൈകീട്ട് മൂന്നിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
'ഒന്നാം ക്ലാസ് ഒന്നാംതരം' എന്ന പദ്ധതിയിലൂടെയാണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിന് കൂടുതല്‍ മിഴിവേകുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാര്‍ഷിക പദ്ധതിയില്‍ എട്ടു ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത് . സിഡ്കോയുടെ സഹകരണത്തില്‍ ഒരുക്കിയിരിക്കുന്ന രണ്ട് ശീതീകരിച്ച ക്ലാസ് മുറികളില്‍ പ്രൊജക്ടറിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്ക് ക്ലാസെടുക്കാനുള്ള മൈക്ക്, ലാപ്‌ടോപ്പ്, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വെളിയങ്കോട് ഡിവിഷന്‍ അംഗമായ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണി തങ്ങളുടെ താത്പര്യപ്രകാരമാണ് സ്‌കൂളിന്റെ അപേക്ഷ പരിഗണിച്ച് 'ഒന്നാം ക്ലാസ് ഒന്നാംതരം' പദ്ധതിക്കായി ഫണ്ട് അനുവദിച്ചത്. 80 വിദ്യാര്‍ഥികളുമായി അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സ്‌കൂളിലിപ്പോള്‍ പ്രീപ്രൈമറി ഉള്‍പ്പെടെ 205 വിദ്യാര്‍ഥികളുണ്ട്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാംസ്‌കാരിക നേതാക്ക•ാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments