Post Category
വള്ളിക്കുന്ന് അത്താണിക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഇന്ന് പ്രഖ്യാപിക്കും
വള്ളിക്കുന്ന് അത്താണിക്കലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യ-സാമൂഹിക നീതിവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇന്ന് (ആഗസ്ത് മൂന്നിന്) പ്രഖ്യാപിക്കും. 55 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ഓഗസ്റ്റ് മൂന്ന് (ശനി) വൈകീട്ട് മൂന്നിന് ആശുപത്രി അങ്കണത്തിലൊരുക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയാകും. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മുഹമ്മദ് ഇസ്മായില്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് അധികൃതരും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വിഎന്‍ ശോഭന അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുക്കും.
date
- Log in to post comments