Skip to main content

പ്രീമാരിറ്റല്‍ കൗണ്‍സില്‍ കോഴ്‌സ് ഫാക്കല്‍റ്റികള്‍ക്കുളള പരിശീലനം ഇന്ന്

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിങ് പരിപാടിയുടെ ഫാക്കല്‍റ്റികള്‍ക്കു വേണ്ടി സംഘടിപ്പിച്ചിട്ടുളള പരിശീലന പരിപാടി ഇന്ന് ( ഓഗസ്റ്റ് മൂന്ന്) വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ നടക്കും. രാവിലെ ഒമ്പതിന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് വകുപ്പുമന്ത്രി ഡോ.കെ.ടി.ജലീല്‍   പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ. ഡോ: ബേബി ശാരി, നിസാം,  സൗമ്യ,  സുനില്‍, ഡോ. റഹിമുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ സംസ്ഥാനത്തെ കൗണ്‍സിലിങ് സെന്ററുകളില്‍ പരിശീലനം നടത്തും.

 

date