Post Category
കുറുവ കൃഷി ഭവന്‍ അറിയിപ്പ്
കുറുവ കൃഷിഭവനില്‍ കാര്‍ഷിക ജോലികളില്‍ വൈദഗ്ദ്യമുള്ളവര്‍ക്ക് കാര്‍ഷിക കര്‍മസേനയില്‍ അംഗമാകാം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് കൃഷിഭവനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. രണ്ടാം വിള നെല്‍കൃഷിക്കായി കൃഷിഭവന്‍ മുഖേന വിതരണം ചെയ്യുന്ന പൊന്‍മണി നെല്‍വിത്തിന് കര്‍ഷകര്‍ ഓഗസ്റ്റ് ഒമ്പതിന് മുമ്പ് രേഖകളുമായി ഹാജരാവണം. കര്‍ഷക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന കര്‍ഷകര്‍ ആധാര്‍ കാര്‍ഡും ബാങ്ക് പാസ്ബുക്കും സഹിതം ഓഗസ്റ്റ് 20ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലോ സേവനകേന്ദ്രങ്ങളിലോ പോയി ഇലക്‌ട്രോണിക് മസ്റ്ററിങ് ചെയ്ത് ഇലക്‌ട്രോണിക് ലൈഫ് സര്‍ട്ടിഫിക്കറ്റ് കൃഷിഭവനില്‍ ഹാജരാക്കണം.
date
- Log in to post comments