Post Category
ആശയ രൂപീകരണ മത്സരം
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പി.ജി/ പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആശയ രൂപീകരണ മത്സരം നടത്തുന്നു. മുലയൂട്ടലിന്റെയും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതിന്റെയും പ്രാധാന്യം, ആദ്യ മണിക്കൂറിലെ മുലയൂട്ടല്‍ തുടങ്ങിയ വിഷയത്തിലാണ് ആശയ രൂപീകരണം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആശയ രൂപീകരണത്തിനുളള എന്‍ട്രികള്‍ weeknutrition2019@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് ഏഴിന് മുമ്പായി അയക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ക്ക് ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കും. ഫോണ്‍-0483 2730084.
date
- Log in to post comments