Skip to main content

കലോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ധനസഹായം നല്‍കുന്നു

 

                ജില്ലയിലെ ഗവ./എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നതും 2017-18 വര്‍ഷം സബ്ജില്ലാ കലോത്സവത്തില്‍ കഥകളി, ഓട്ടന്‍തുളളന്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവര്‍ക്ക് ധനസഹായം നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാനം 75,000 രൂപയില്‍ താഴെ ആയിരിക്കണം.  രക്ഷിതാവിന്റെ അപേക്ഷ, പ്രധാന അദ്ധ്യാപകന്റെ ഉപരിപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, ജില്ലാതല മത്സരത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 10 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

date