Skip to main content

പുതുവര്‍ഷ ദിനത്തില്‍ ശുചീകരണവുമായി യൂത്ത് ക്ലബുകള്‍

പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ ശ്രമദാന പരിപാടികള്‍ നടത്തും. ജില്ലാ യുവജന കാര്യ ഉപദേശക സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശ പ്രകാരമാണ് പുതു വര്‍ഷത്തെ വരവേറ്റുകൊണ്ട് ക്ലബുകള്‍ ശുചീകരണം നടത്തുന്നത്.
താനൂര്‍ ബ്ലോക്കിലെ യൂത്ത് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ ബ്ലോക്ക് പരിധിയിലെ പൊതുസ്ഥലങ്ങളിലെ  മാലിന്യങ്ങള്‍ നീക്കി പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്ന ക്ലീന്‍ താനൂര്‍ ഗ്രീന്‍ താനൂര്‍ പരിപാടിയും ജനുവരി ഒന്നിനു തുടക്കം കുറിക്കും. യൂത്ത് വിങ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, വോയ്‌സ് ഓഫ് പൊ•ുണ്ടം എന്നിവയുടെ മേല്‍നോട്ടത്തില്‍ ജനുവരി ഒന്നിന് പൊ•ുണ്ടം ബൈപാസ് ജംഗ്ഷനില്‍ നടത്തുന്ന ചടങ്ങ് വി. അബ്ദുള്‍റഹ്മാന്‍ എം.എല്‍.എ ഉത്ഘാടനം ചെയ്യും. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ബാപ്പുഹാജി അദ്ധ്യക്ഷനാകും.

 

date