Post Category
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 18 വരെ
പാലക്കാട് ഉള്‍പ്പെടെ കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ തൃശൂര്‍ മണ്ണുത്തിയിലുള്ള കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി കോളെജ് ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും. താല്‍പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 18 വരെ www.joinindianarmy.nic.in ല്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
date
- Log in to post comments