Skip to main content

ഇ - ശക്തി പദ്ധതിക്ക് തുടക്കമായി

ജില്ലയിലെ അയല്‍ക്കൂട്ടങ്ങളുടെ സാമൂഹിക-സാമ്പത്തിക വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്ന ഇ ശക്തി പദ്ധതി പി ഉബൈദുള്ള എംഎല്‍എ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. അയല്‍ക്കൂട്ടങ്ങളുടെ സമ്പാദ്യവും വായ്പകളും വിനിമയവും വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകും. സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങള്‍ ഓരോ അംഗത്തിനും യഥാസമയം എ.എം.എസ് വഴി ലഭ്യമാകും. അയല്‍ക്കൂട്ടങ്ങളുടെ റേറ്റിംഗ് സംബന്ധിച്ച് ബാങ്കുകള്‍ക്ക് വ്യക്തത വരുത്താനും അതുവഴി വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ഇ ശക്തി പദ്ധതി പ്രയോജനപ്പെടും. സുതാര്യത ഉറപ്പാക്കുകയും വായ്പകളും ഇടപാടുകളും എളുപ്പത്തിലാക്കുന്നതിനും ഡിജിറ്റലൈസേഷന്‍ വഴി സാധ്യമാകും. കാസര്‍ഗോഡ് ജില്ലയില്‍ നേരത്തേ ഈ പദ്ധതി നടപ്പാക്കിയിരുന്നു. മലപ്പുറത്തിനു പുറമെ കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലും ഇ - ശക്തി നടപ്പാക്കിവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.  

 

date