Skip to main content

മലമ്പുഴ ഗവ. ഐടിഐയില്‍ ആണ്‍കുട്ടികള്‍ക്കുള്ള പ്രവേശന കൗണ്‍സിലിംഗ് ഇന്ന്

 

 

മലമ്പുഴ ഗവ. ഐടിഐയില്‍ മൂന്നാംഘട്ട പ്രവേശന കൗണ്‍സില്‍ (ആണ്‍കുട്ടികള്‍ക്ക്) ഇന്ന് (ഓഗസ്റ്റ് എട്ട്) രാവിലെ എട്ടിന് നടക്കും. ജനറല്‍ കാറ്റഗറി, ഈഴവ, മറ്റു പിന്നാക്ക ഹിന്ദു വിഭാഗം, മുസ്ലിം, പട്ടികജാതി എന്നീ വിഭാഗത്തില്‍ 210 ഇന്‍ഡക്സ് മാര്‍ക്ക് വരെ ലഭിച്ചവര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 155, ഭിന്നശേഷി വിഭാഗത്തില്‍ 160, ലാറ്റിന്‍ കാത്തലിക് വിഭാഗത്തില്‍ 185 , മറ്റു പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗത്തില്‍ 150, ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 200 വരെ എന്നിങ്ങനെ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവര്‍ക്കുമാണ് കൗണ്‍സിലിങ്ങ്. പങ്കെടുക്കുന്നവര്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date