Skip to main content

തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളില്‍ നിന്നും സ്‌കോളര്‍ഷിപ്പ്/ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസിന് മുകളിലേക്കുളള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 2019 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്/മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കുന്നതാണ്. 

എട്ട് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ യോഗ്യത പരീക്ഷയ്ക്ക് 70 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും പ്ലസ്ടുവിന് മുകളില്‍ പഠിക്കുന്നവര്‍ക്ക് യോഗ്യത പരീക്ഷകളില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം.   അപേക്ഷാഫോറം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. താല്‍പര്യമുളളവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുളള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ,് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0491- 2515765.

date