Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലൂളള വോര്‍ക്കാടി ഗ്രാമത്തിലെ ശ്രീ മടിക്കത്തായ ധൂമാവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ രണ്ട് ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഈ മാസം 20 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments