Skip to main content

വ്യക്ഷങ്ങളുടെ വിവര ശേഖരം നടത്തും.

ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യയുടെ ബാംഗ്‌ളൂര്‍ മേഖല ഓഫിസ് ജില്ലയില്‍ ഗവേഷണ ആവശ്യത്തിനായി വ്യക്ഷങ്ങളുടെ കണക്കെടുപ്പ് നടത്തുന്നു. വനത്തിനകത്തും പുറത്തുമായി നടത്തുന്ന കണക്കെടുപ്പില്‍ വകുപ്പിലെ ജീവനക്കാരാണ് പങ്കെടുക്കുക. കണക്കെടുപ്പിന്റെ ഭാഗമായി മരങ്ങളുടെ അളവ് എടുക്കുക, മണ്ണ് സാമ്പിള്‍ ശേഖരിക്കുക, ഫോസിലുകള്‍ ശേഖരിക്കുക എന്നിവയും ഉണ്ടാകും. സര്‍വെ വിജയകരമായി നടത്തുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date