Skip to main content

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റി

കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ ആഗസ്റ്റ് ഒൻപതിന് നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മോശം കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ചു.  ഒമ്പതിന് സിറ്റിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്ന സഹകരണ സംഘം/ ബാങ്ക് പ്രതിനിധികളും കർഷകരും സിറ്റിംഗിന് ഹാജരാകേണ്ടതില്ല.  പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.2819/19

date