'പാചകവാതക സബ്‌സിഡി: പരാതി പരിഹാര അദാലത്ത് '' 30 ന് ഓഗ്സ്റ്റ് 19 വരെ പരാതി നല്‍കാം
പാചകവാതക സബ്‌സിഡിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 30 രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ ഓഗസ്റ്റ് 19 വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലോ ജില്ലാ സപ്ലൈ ഓഫീസിലോ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ലീഡ് ബാങ്ക് മാനെജര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ സബ്‌സിഡി തുക അക്കൗണ്ടില്‍ ലഭിക്കുന്നില്ലെന്ന് സംബന്ധിച്ച് ഓപ്പണ്‍ഫോറത്തിലും സിവില്‍ സപ്ലൈസ് ഓഫീസുകളിലും പരാതികള്‍ ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments